മട്ടന്നൂർ (കണ്ണൂർ)
മട്ടന്നൂർ - അമ്പായത്തോട് - 4 വരി പാതയുടെ സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി. കൊട്ടിയൂർ, കേളകം, കണിച്ചാർ, മണത്തണ, വെള്ളർവള്ളി, തോലമ്പ്ര, ശിവപുരം, കോളാരി, പഴശ്ശി എന്നീ 9 വില്ലേജുകളിലെ 84.906 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചാണ് 4 (1) വിജ്ഞാപനം ഇറക്കിയത്. കോഴിക്കോട് തിക്കോടിയിലെ വികെ കൺസൾട്ടൻസി ക്കാണ് പഠനത്തിനുള്ള അനുമതി നൽകിയിട്ടുള്ളത്. മൂന്ന് മാസമാണ് കാലാവധി. വയനാട്ടിലെ മാനന്തവാടിയിൽ നിന്ന് മട്ടന്നൂരിലെ കണ്ണൂർ വിമാനതാവളത്തിലേക്കാണ് പാതയെങ്കിലും മട്ടന്നൂരിന് സമീപമുള്ള മാലൂർ, പേരാവൂർ, കണിച്ചാർ,കേളകം പഞ്ചായത്തുകളിൽ മാത്രമാണ് പൂർണമായി 4 വരി പാത കടന്നു പോകുന്നത്. കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് വരെയാണ് 4 വരി പാത നിർമിക്കുക. നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളാണ് സാമൂഹികാഘാത പഠനത്തിൽ ഉൾപ്പെടുന്നത്.
Did you hear that there will be a 4-lane road up to Ambayath?